കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ ഓട്ടോയുടെ അപകടയാത്ര; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് തിക്കോടിക്കും നന്തിക്കും ഇടയിൽ ദേശീയപാതയിൽ എതിർദിശയിൽ ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. ആംബുലൻസിൻ്റെ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അധികൃതർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.