കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട വാൻ മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ
കുറ്റ്യാടി ചുരത്തിൽ പച്ചക്കറി വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ബ്രേക്ക് തകരാറിലായ വാഹനം മരത്തിൽ കുടുങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനം ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.