പട്ടാമ്പി: പട്ടാമ്പി ഓങ്ങല്ലൂരിൽ സ്ക്രാപ്പ് ഗോഡൗണിന് തീപിടിച്ചു; രണ്ടുമണിക്കൂർ നീണ്ട പരിശ്രമം
പട്ടാമ്പി ഓങ്ങല്ലൂരിലെ സ്ക്രാപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അണച്ചു. പട്ടാമ്പി, ഷൊർണൂർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇന്നലെ രാത്രി എട്ടുമണിക്ക് തുടങ്ങിയ തീപിടിത്തം രാത്രി പത്തുമണിയോടെയാണ് പൂർണമായും നിയന്ത്രണവിധേയമാക്കിയത്.