പട്ടാമ്പി: ഷൊർണൂരിൽ കഞ്ചാവ് വിൽപ്പന തടയുന്നതിനിടെ മൂന്നുപേർക്ക് കുത്തേറ്റു; രണ്ടുപേർ പിടിയിൽ
പാലക്കാട് ഷൊർണൂർ വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ച മൂന്നുപേർക്ക് കുത്തേറ്റു. സംഭവത്തിൽ ബാബുരാജ്, സുരേഷ് എന്നിവർ പോലീസിന്റെ പിടിയിലായി. പരുക്കേറ്റവർ ചികിത്സയിലാണ്. ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി ഷൊർണ്ണൂർ പോലീസ്.