കോന്നി: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 18-കാരൻ അറസ്റ്റിൽ
പത്തനംതിട്ട കോന്നിയിൽ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മങ്ങാരം സ്വദേശി ദേവദർശനെ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 4 മുതൽ 6 വരെയുള്ള തീയതികളിലായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.