ഒറ്റപ്പാലം: കനാൽ വഴി വെള്ളം എത്തിയില്ല, ജനാപ്രതിനിധികൾ ഒറ്റപ്പാലം അസി. എക്സി. എഞ്ചിനീയറുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി
കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ചളവറയിലേക്ക് കാഞ്ഞിരപ്പുഴ കനാൽ വഴി വെള്ളം വിതരണം ചെയ്യുന്നതിന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് ലംഘിച്ചതായി പരാതി. ഇതേ തുടർന്ന് ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. ചന്ദ്രബാബുവും, ജനപ്രതിനിധികളും സി പി എം പ്രവർത്തകരും കാഞ്ഞിരപ്പുഴ പദ്ധതിയുടെ ഒറ്റപ്പാലം അസി.എക്സി. എഞ്ചിനീയരുടെ ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. നേരത്ത നിശ്ചയിച്ച പ്രകാരം ഇന്നുമുതൽ ചളവറയിലേക്ക് വെള്ളം നൽകാന് തീരുമാനിച്ചത്.