തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിപ്പർ ലോറി തട്ടി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം മരിയനാട് വെച്ച് ടിപ്പർ ലോറി തട്ടി മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.