കോഴിക്കോട്: കോഴിക്കോട് പുതിയാപ്പ ഹാർബറിൽ തീപിടുത്തം; മത്സ്യഫെഡ് ഷെഡ് പൂർണ്ണമായും കത്തി നശിച്ചു
കോഴിക്കോട് പുതിയാപ്പ ഹാർബറിന് സമീപത്തെ മത്സ്യഫെഡിന്റെ താൽക്കാലിക ഓല ഷെഡ് തീപിടുത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:30-ഓടെയായിരുന്നു സംഭവം. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല, പോലീസ് അന്വേഷണം തുടരുന്നു.