കോഴിക്കോട്: കോഴിക്കോട് അപകടം: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് പുതിയങ്ങാടിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് ചേമഞ്ചേരി സ്വദേശി സോനു സുധീഷ് (24) മരിച്ചു. അപകടം ഞായറാഴ്ച രാത്രിയാണ് നടന്നത്. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും.