അന്താരാഷ്ട്ര തലത്തിൽ വയനാട് ടൂറിസത്തെ ബ്രാൻഡ് ചെയ്യുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. ദുരന്തങ്ങൾക്ക് ശേഷം വയനാടിന്റെ ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ സർക്കാർ പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകുമെന്നും അദ്ദേഹം ചേർത്തു. വയനാട് ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി
#newsonewayanad