ആലുവ: ദേശീയ പോലീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ഐസി മോൾക്ക് എറണാകുളം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ആദരവ് നൽകി
ദേശീയ പോലീസ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ഐസി മോൾക്ക് റൂറൽ പോലീസിന്റെ ആദരം. ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ചാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന തിങ്കളാഴ്ച ആദരിച്ചത്. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഐസി മോൾ തെലുങ്കാനയിൽ നടന്ന മീറ്റിൽ ഡബിൾസിലും മിക്സഡ് ഡബിൾസിലും മത്സരിച്ചാണ് കേരള പോലീസിന് ഇരട്ട ബ്രോൺസ് മെഡലുകൾ സമ്മാനിച്ചത്. അഡീഷണൽ എസ്.പി പി.എം പ്രദീപ് സന്നിഹിതനായിരുന്നു.