ആലുവ: മുൻ കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ MC ജോസഫൈൻ ചരമവാർഷികം അനുസ്മരണം അങ്കമാലി AP കുരിയൻ സ്മാരക മന്ദിരത്തിൽ നടന്നു
മുൻ കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ MC ജോസഫൈൻ ചരമവാർഷികം അനുസ്മരണം അങ്കമാലി AP കുരിയൻ സ്മാരക മന്ദിരത്തിൽ നടന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസ്സിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി അഖിലേന്ത്യ പ്രസിഡന്റ് പികെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസ്സിയേഷൻ വൈസ് പ്രസിഡന്റ്, കേരള വനിത കമ്മിഷൻ ചെയർപെഴ്സൺ, ജിസിഡിഎ ചെയർപെഴ്സൺ തുടങ്ങിയ ചുമതലകളിൽ എം.സി ജോസഫൈൻ പ്രവർത്തിച്ചിട്ടുണ്ട്.