ഒറ്റപ്പാലം: നഗരസഭാ ഹാളിൽ നടന്ന ആശുപത്രി മാനേജ്മെന്റ് യോഗത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ആഞ്ഞടിച്ച് നഗരസഭ വൈസ് ചെയർമാൻ
ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ ആഞ്ഞടിച്ചു നഗരസഭ. സ്വകാര്യ ആശുപത്രികളിലേക്കു രോഗികളെ പറഞ്ഞു വിടുന്ന ഏജൻസി പണിയാണ് നടക്കുന്നതെന്ന് ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷൻ കെ.രാജേഷ് തുറന്നടിച്ചു. താലൂക്ക് ആശുപത്രിയിൽ ഒരു വർഷം മുൻപ് 8 ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റത്തോടെ തുടങ്ങിയ പ്രതിസന്ധിക്ക് സൂപ്രണ്ടും ചില ജീവനക്കാരും തീർത്ത ന്യായീകരണത്തിൻ്റെ മതിലാണു തകർന്നത്