കോഴഞ്ചേരി: പത്തനംതിട്ടയിലെ 7 വില്ലേജുകൾ: ഇ.എസ്.എ പട്ടികയിൽ നിന്ന് ഒഴിവാക്കാത്തതിൽ സി.പി.ഐ പ്രതിഷേധം
പത്തനംതിട്ടയിലെ വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കൊല്ലമുള, അരുവാപ്പുലം, പെരുനാട് എന്നീ വില്ലേജുകളെ ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കാത്തതിൽ സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. മറ്റ് ജില്ലകളെ പരിഗണിച്ചപ്പോൾ പത്തനംതിട്ടയെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.