കൊട്ടാരക്കര: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് 10 വർഷം തടവും പിഴയും
കളിയാക്കിയതിന്റെ പേരിൽ അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചടയമംഗലം സ്വദേശി സാബുവിന് 10 വർഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി.