അമ്പലപ്പുഴ: പള്ളിപ്പുറത്ത് സിപിഎം പ്രവർത്തകർക്കു നേരെ നടന്ന വധശ്രമ കേസിൽ രണ്ട് BJP പ്രവർത്തകർക്ക് ചേർത്തല കോടതി തടവ് ശിക്ഷ വിധിച്ചു
പള്ളിപ്പുറത്ത് സിപിഎം പ്രവർത്തകർക്കു നേരെ നടന്ന വധശ്രമ കേസിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ച് ചേർത്തല അസ്സി. സെഷൻസ് കോടതി. പള്ളിപ്പുറം വാലേഴത്ത് വെളി പ്രജേഷ്, വാലെഴത്ത് വെളി അഖിൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. വിവിധ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. 2017ലാണ് കേസിന് കാരണമായ സംഭവം. പള്ളിപ്പുറത്ത് വച്ച് CPM പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചതാണ് കേസ്.