ആലുവ: പോഞ്ഞാശ്ശേരി പുളിയാമ്പിള്ളിയിൽ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ കക്കൂസിൽ ചാരായ വാറ്റ് നടത്തിയ യുവാവ് പോലീസ് പിടിയിൽ
മഴുവന്നൂർ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയിൽ അരൂപ് (36) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ പോലീസും ചേർന്ന് വെള്ളിയാഴ്ച പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ കക്കൂസിൽ വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ലിറ്റർ ചാരായം, വാഷ്, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, കുക്കർ എന്നിവ കണ്ടെടുത്തു. ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.