കോഴിക്കോട്: കലോത്സവം: ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന
എ.കെ.കെ.ആർ. സ്കൂളുകളിൽ നടക്കുന്ന കലോത്സവത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും സ്റ്റാളുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാനും മാലിന്യ സംസ്കരണം കൃത്യമാക്കാനും സ്റ്റാൾ നടത്തിപ്പുകാർക്ക് നിർദ്ദേശം നൽകി.