നെയ്യാറ്റിൻക്കര: ബാലരാമപുരം റെയിൽവേ സ്റ്റേഷൻ: ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് കഴക്കൂട്ടം സ്വദേശി സോനുവിന് ഗുരുതര പരിക്ക്. തിരുവനന്തപുരത്തു നിന്നും നാഗർകോവിലിലേക്ക് പോയ ട്രെയിനിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. ബാലരാമപുരം പോലീസ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുന്നു.