കൊട്ടാരക്കര: ക്ഷേത്രങ്ങളിൽ മോഷണം; പരവൂർ സ്വദേശിനിയായ വയോധിക കൊട്ടാരക്കരയിൽ പിടിയിൽ
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ പരവൂർ സ്വദേശിനി രമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ സ്ഥലങ്ങളിൽ ഭക്തരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.