കാട്ടാകട: നെയ്യാർ ഡാമിൽ കാട്ടുപോത്തിനെ വേട്ടയാടി; ഇറച്ചി കടത്തിയ രണ്ടുപേർ അറസ്റ്റിൽ
നെയ്യാർ ഡാം മേഖലയിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ പൂവച്ചൽ സ്വദേശികളായ സുകുമാരൻകുട്ടി നായർ, ചന്ദ്രദാസ് എന്നിവരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ നിന്ന് വേവിച്ച നിലയിലുള്ള കാട്ടുപോത്തിറച്ചി പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.