ഒറ്റപ്പാലം: പാലപ്പുറം അയ്യപ്പൻകാവിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം, സ്കൂട്ടർ യാത്രികന് പരിക്ക്
ഒറ്റപ്പാലം പാലപ്പുറം അയ്യപ്പൻകാവിന് സമീപത്ത് സ്കൂട്ടർ നിയന്ത്രണം തെറ്റി മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം. ഇന്ന് വൈകിട്ട് 4 30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു