പത്തനംതിട്ട നഗരത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന: അമാനി ഹോട്ടൽ, മലബാർ റസ്റ്റോറൻ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി. പഴകിയ ഭക്ഷണവും വൃത്തിഹീനമായ സാഹചര്യവും കണ്ടതിനെ തുടർന്ന് അമാനി ഹോട്ടൽ, മലബാർ റസ്റ്റോറൻ്റ് എന്നിവ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ഇവയുടെ ലൈസൻസും റദ്ദ് ചെയ്തു.
രണ്ടു തട്ടുകടകളിൽ നിന്ന് 14 കിലോ എണ്ണ പിടിച്ചെടുത്തു. പലഹാരം ഉണ്ടാക്കാൻ വീണ്ടും ഇതുതന്നെ ഉപയോഗിച്ചതിനാണ് പിടിച്ചെടുത്തത്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാർ, അസി. കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ അസീം, സൗമ്യ, നവീന, പ്രശാന്ത് കുമാർ, പ്രശാന്ത്, അർഷിത ബഷീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി