മണ്ണാർക്കാട്: തച്ചമ്പാറയിൽ പെട്രോള്‍ പമ്പിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടിത്തം
തച്ചമ്പാറയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ അടിക്കാടിന് തീപിടിച്ചു. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് നിന്നുമെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പമ്പിന് അമ്പത് മീറ്റര്‍ അടുത്ത് വരെയെ തീയെത്തിയത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി. കനത്ത ചൂടിനൊപ്പം ശക്തമായ കാറ്റും തീ ആളിപ്പരാന്‍ കാരണമായി.