കൊട്ടാരക്കര: കോട്ടാത്തലയിൽ നിയന്ത്രണം വിട്ട ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി
കൊട്ടാരക്കര-പുത്തൂർ റോഡിലെ കോട്ടാത്തലയിൽ ഇന്ന് രാവിലെ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാർക്ക് നിസാര പരിക്ക് മാത്രം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.