തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം: പാർക്കിങ് ഫീസ് കുത്തനെ കൂട്ടി; ക്യാബ് നിരക്കും ഉയർന്നേക്കും
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ് പാർക്കിങ് ഫീസ് വർധിപ്പിച്ചു. ക്യാബുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പുതിയ നിരക്കുകൾ ബാധകമാണ്. അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിൽ ഫീസ് നിരക്കുകളിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇത് ക്യാബ് നിരക്ക് വർധിക്കാൻ കാരണമാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.