അമ്പലപ്പുഴ: പോർട്ട് ഓഫീസ് അധികൃതരുടെ നിലപാടിനെതിരെ ഹൗസ് ബോട്ട് ഉടമകൾ ആലപ്പുഴ പോർട്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു
ഹൗസ് ബോട്ട് ഉടമകൾ പ്രതിഷേധം നടത്തി.മാനദണ്ഡങ്ങൾ പാലിച്ച് സവാരി നടത്തുന്ന ബോട്ടുകൾക്കെതിരെ നിരന്തരം പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്ന ആലപ്പുഴ പോർട്ട് ഓഫീസ് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ധരണ നടത്തിയത്.മുതിർന്ന മാധ്യമപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു