കുന്നത്തൂർ: മൺറോതുരുത്തിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്: തിരിച്ചറിഞ്ഞത് സൈബർ അന്വേഷണത്തിൽ
മൺറോതുരുത്ത് പട്ടംതുരുത്തിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശിയായ ശരൺകുമാർ (28) എന്ന യുവാവിന് ഗുരുതര പരിക്ക്. രാവിലെ ട്രാക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിനെ പോലീസ് ഇടപെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.