ഉടുമ്പൻചോല: ദേശീയപാത വിഷയം, എംപിയും പ്രതിപക്ഷ നേതാവും സർക്കാരിനെതിരെ നുണപ്രചരണം നടത്തിയെന്ന് കെ സലിംകുമാർ ശാന്തൻപാറയിൽ പറഞ്ഞു
ദേശീയപാതയുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്ത്തകന് നല്കിയ കേസിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാടാണ് വി ഡി സതീശന് സ്വീകരിച്ചത്. വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. കള്ള പ്രചാരവേലകള്‍ക്ക് എന്നും പിന്തുണ കിട്ടുമെന്ന് കോണ്‍ഗ്രസ്സ് കരുതേണ്ടതില്ലെന്നും കെ സലിംകുമാര്‍ പറഞ്ഞു.