കുന്നത്തൂർ: ശാസ്താംകോട്ടയിൽ 2 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോ കഞ്ചാവുമായി ഫൈസൽ (29), ഖൈസ് (33) എന്നീ യുവാക്കളെ പോലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തവേയാണ് ഇവർ പിടിയിലായത്. ശാസ്താംകോട്ട പോലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.