ഉടുമ്പൻചോല: ശാന്തൻപാറ പേതൊട്ടിയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു
പേതൊട്ടി സ്വദേശികളായ ആലുംമൂട്ടില്‍ രാജേഷ്, കുറുംപെലില് അലന്, എസ്റ്റേറ്റ് പൂപാറ സ്വദേശി കാക്കുന്നേല്‍ അര്ജുന് എന്നിവരാണ് അറസ്റ്റിലായത്. പേതൊട്ടി സ്വദേശിയായ വാഴേപറമ്പില്‍ വിനീഷിനെയാണ് ഇവര്‍ മര്‍ദിച്ചത്. മേഖലയിലെ സിഎച്ച്ആര്‍ ഭൂമിയില്‍ നിന്ന് കഴിഞ്ഞയിടെ മരം വെട്ടി കടത്തിയത് വനം വകുപ്പ് കണ്ടെത്തിയിരുന്നു. വിവരം വനം വകുപ്പിനെയും പോലീസിനെയും അറിയിച്ചത് വിനീഷ് ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അറസ്റ്റിലായവര്‍ കള്ളതടി വെട്ട് കേസുകളിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.