ആലുവ: റെയിൽവേ സ്റ്റേഷൻ റോഡിൽ ബസിടിച്ച് വീണ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറി അപകടം, ഗുരുതര പരിക്ക്
ആലുവ റെയിൽവെ സ്റ്റേഷൻ രോഡിന് സമീപം പ്രൈവറ്റ് ബസ് തട്ടി റോഡിൽ വീണ സ്ത്രീയുടെ കാലിലൂടെ ബസ് കയറി അപകടം.പള്ളിക്കര സ്വദേശി ബിന്ദു എന്ന 46 കാരിക്കാണ് ഇന്ന് രാവിലെ 6.30 ഓടെ അപകടം സംഭവിച്ചത്. ആശുപത്രി ജീവനക്കാരിയായ ബിന്ദു ജോലിക്ക് പോകാനായി റോഡ് മറികടക്കുന്നതിനിടെ ത്രീ കിങ്സ് എന്ന പ്രൈവറ്റ് ബസ് തട്ടി നിലത്തിടുകയായിരുന്നു. ഇവരുടെ കാലിലൂടെ ബസ് കയറി ഗുരുതര പരിക്കും സംഭവിച്ചു. അപകടം കണ്ട് നിന്നവർ ഓടിക്കൂടിയാണ് ബിന്ദുവിനെ ബസിന് അടിയിൽ നിന്ന് പുറത്തെടുത്തത്. ബിന്ദുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.