കാർത്തികപ്പള്ളി: കായംകുളത്ത് സിപിഎമ്മിൽ നിന്നും ഏരിയ കമ്മിറ്റി അംഗം രാജിവച്ചു
കായംകുളത്ത് സിപിഎമ്മിൽ രാജി. ഒരു ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു. വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് രാജിക്കത്തിൽ പറയുന്നു. ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരിയാണ് രാജി വച്ചത്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. രാജിക്കത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉണ്ട്. നേതാക്കൾ വിഭാഗീയത വളർത്തുന്നുവെന്നും, പാർട്ടിയിലെ വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്നും രാജികത്തിൽ പറയുന്നുണ്ട്.