കോഴഞ്ചേരി: ശബരിമല: തീർത്ഥാടകർ പമ്പയിൽ കുടുങ്ങിയ സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
തുലാമാസ പൂജയ്ക്ക് എത്തിയ തീർത്ഥാടകർ പമ്പയിൽ കുടുങ്ങിയതിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. അരലക്ഷത്തോളം പേർ എത്തിയിട്ടും കെഎസ്ആർടിസി ചെയിൻ സർവീസുകൾ കുറവായിരുന്നുവെന്നും ഗതാഗത ക്രമീകരണങ്ങളിലെ പാളിച്ചയാണ് ദുരിതത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.