നെയ്യാറ്റിൻക്കര: കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി വിദ്യാർഥികൾക്ക് മർദ്ദനം; 7 പേർക്കെതിരെ കേസ്
കാരക്കോണം മെഡിക്കൽ കോളേജിൽ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഹൗസ് സർജൻസി വിദ്യാർഥികൾക്ക് മർദ്ദനമേറ്റു. സംഭവത്തിൽ 7 സുരക്ഷാ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്, സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.