തിരുവനന്തപുരം: അണ്ടൂർക്കോണം പി.എച്ച്.സി: മരുന്ന് മാറി നൽകി യുവാവ് ഗുരുതരാവസ്ഥയിൽ; ഫാർമസിസ്റ്റിന് സസ്പെൻഷൻ
തിരുവനന്തപുരം അണ്ടൂർക്കോണം പി.എച്ച്.സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റ് ഷിജിലയെ സസ്പെൻഡ് ചെയ്തു. അപസ്മാരത്തിന് പകരം മാനസിക രോഗത്തിനുള്ള മരുന്ന് നൽകിയതാണ് യുവാവിനെ ഗുരുതരാവസ്ഥയിലാക്കിയത്. പോത്തൻകോട് പോലീസ് അന്വേഷണം തുടങ്ങി.