കോഴഞ്ചേരി: പത്തനംതിട്ട പോലീസിന് ഇനി എ.സി ബസും; പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു
പത്തനംതിട്ട ജില്ലാ പോലീസിന് 24 സീറ്റുള്ള എ.സി ബസ് ഉൾപ്പെടെ ആറ് പുതിയ വാഹനങ്ങൾ ലഭിച്ചു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ വാഹനങ്ങൾ സേനയുടെ ഭാഗമാക്കുന്നത്.