കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം
താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് തുടരുന്നു. അടിയന്തര ആവശ്യങ്ങളില്ലാത്തവർ യാത്ര ഒഴിവാക്കണമെന്നും, അത്യാവശ്യക്കാർ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതണമെന്നും പോലീസ് നിർദ്ദേശിച്ചു.