പത്തനാപുരം: തലവൂർ ഐ.ജി.എം.വി.എച്ച്.എസ്.എസിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; വയറിങ്ങും ഫർണിച്ചറും നശിപ്പിച്ചു
കുന്നിക്കോട് തലവൂർ ഐ.ജി.എം.വി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടത്തിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. വയറിങ്ങുകളും ഫർണിച്ചറുകളും നശിപ്പിച്ചു. സ്കൂൾ അധികൃതരുടെ പരാതിയിൽ കുന്നിക്കോട് പോലീസ് കേസെടുത്തു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.