അമ്പലപ്പുഴ: ജില്ല സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ശ്രീസായി സ്വിമ്മിംഗ് സ്കൂളിന്റെ നീന്തൽ പരിശീലന ക്യാമ്പ് തുടങ്ങി
ജില്ല സ്പോട്സ് കൗൺസിലും മാരാരിക്കുളം വടക്ക് പഞ്ചായത്തും സംയുക്തമായി കുട്ടികൾക്കായി അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് തുടങ്ങി.കണിച്ചുകുളങ്ങര ശ്രീസായി സ്വിമ്മിംഗ് സ്കൂളിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത് .ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവ പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കോഡിനേറ്റർമാർ ,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.