കൊട്ടാരക്കര: കൊട്ടാരക്കരയിൽ നവജാത ശിശു മരിച്ചു; ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി ബന്ധുക്കൾ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് ആരോപണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.