കോഴഞ്ചേരി: കടമ്മനിട്ടയിൽ വിദ്യാരംഭം സംഘടിപ്പിച്ചു; നവരാത്രി സാഹിത്യോത്സവത്തിന് സമാപനം
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ വിദ്യാരംഭം നടന്നു. വി.കെ. പുരുഷോത്തമൻപിള്ള കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. നവരാത്രി അക്ഷരായനം സാഹിത്യോത്സവത്തിന്റെ സമാപനവും കാവ്യാർച്ചനയും ചടങ്ങിൽ നടന്നു.