തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ രേഖകളിൽ കൃത്രിമം: ഗുരുതര ആരോപണവുമായി യുഡിഎഫ്
തിരുവനന്തപുരം കോർപ്പറേഷൻ നൽകിയ വിവരാവകാശ രേഖകളിൽ കൃത്രിമം നടന്നതായി യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. എസ് ശബരീനാഥൻ ആരോപിച്ചു. ബിജെപി കൗൺസിലർ ആർ. സുഗതന്റെ ഹാജർ രേഖകളിൽ വ്യക്തതയില്ലെന്നും, ഔദ്യോഗിക ഹാജർ ബുക്കിൽ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിപുലമായ അന്വേഷണം ആവശ്യമാണ്.