തിരുവനന്തപുരം: അനധികൃത പരസ്യബോർഡ്: കേരള പോലീസിന് 15,000 രൂപ പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ
44-ാമത് കേരള പോലീസ് ഗെയിംസ് പ്രചാരണത്തിനായി നഗരത്തിൽ അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചതിനാണ് തിരുവനന്തപുരം നഗരസഭ പോലീസിന് പിഴ ചുമത്തിയത്. 15,000 രൂപയാണ് പിഴ. നഗരസഭയുടെ സ്ക്വാഡ് അനധികൃത ബോർഡുകൾ നീക്കം ചെയ്തു.