രണ്ട് കുടുംബങ്ങളെ തകർത്ത് ഒരു ഒളിച്ചോട്ടം; മകനെയും സ്വർണ്ണവുമെടുത്ത് പ്രവാസിയുടെ ഭാര്യ മുങ്ങിയത് 3 കുട്ടികളുടെ പിതാവിനൊപ്പം!
ഗൾഫിൽ കുടുംബത്തിന് വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന ഭർത്താവിനെ ചതിച്ച്, ഏഴ് വയസ്സുകാരനായ മകനെയും സ്വർണ്ണവുമെടുത്ത് യുവതി കാമുകനൊപ്പം ഒളിച്ചോടി.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ ശഹനയാണ് വീടിനടുത്തുള്ള മൊബൈൽ ഷോപ്പ് ഉടമയ്ക്കൊപ്പം നാടുവിട്ടത്.
സ്വന്തമായി ഭാര്യയും മൂന്ന് മക്കളുമുള്ള വ്യക്തിയാണ് ഈ മൊബൈൽ ഷോപ്പ് ഉടമ എന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജൈസലിന്റെ പരാതിയിൽ അന്വേഷണം നടക്കുകയാണെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് നേരിടുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ 16-ാം തീയതി രാവിലെ 11 മണിയോടെയാണ് ശഹനയെയും കുട്ടിയെയും കാണാതാകുന്നത്.
എട്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ജൈസൽ രണ്ട് വർഷം മുൻപാണ് സൗദിയിലേക്ക് പോയത്.
ഫോൺ റീചാർജ് ചെയ്യാനും മറ്റുമായി മൊബൈൽ കടയിൽ പോയിരുന്ന ശഹന അവിടെ വെച്ചാണ് കാമുകനുമായി അടുത്തത്.
ഭർത്താവിനെക്കുറിച്ച് കുട്ടിക്ക് തെറ്റായ വിവരങ്ങൾ നൽകി മസ്തിഷ്കപ്രക്ഷാളനം നടത്തിയ ശേഷമാണ് യുവതി കുട്ടിയെയും കൂട്ടി ഒളിച്ചോടിയതെന്നാണ് വിവരം.
സംഭവം നടന്ന് എട്ട് ദിവസമായിട്ടും ഇവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
മൊബൈൽ നമ്പറും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് എളുപ്പത്തിൽ പിടികൂടാൻ കഴിയുന്ന കേസാണിതെങ്കിലും ഉന്നതതലത്തിലുള്ള ഇടപെടലുകൾ അന്വേഷണം വൈകിപ്പിക്കുകയാണോ എന്ന സംശയം ഉയരുന്നുണ്ട്.
ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ ആശങ്കയുയർത്തുന്നത് ഏഴ് വയസ്സുകാരനായ കുട്ടിയുടെ സുരക്ഷയാണ്.
സ്വന്തം ചോരയിലുണ്ടായ മൂന്ന് കുഞ്ഞുങ്ങളെയും ഭാര്യയെയും വഴിയിലുപേക്ഷിച്ച് വന്ന കാമുകനൊപ്പം ഈ കുട്ടി എത്രത്തോളം സുരക്ഷിതനായിരിക്കും എന്ന ചോദ്യം ബാക്കിയാണ്.
മുൻപ് നെടുമങ്ങാട് ഉൾപ്പെടെ നടന്ന സമാന സംഭവങ്ങളിൽ കുഞ്ഞുങ്ങൾക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ കേരളം കണ്ടതാണ്.
ദാമ്പത്യ പ്രശ്നങ്ങളുണ്ടെങ്കിൽ നിയമപരമായി വിവാഹമോചനം നേടാമെന്നിരിക്കെ, സ്വന്തം രതിസുഖത്തിന് വേണ്ടി പിഞ്ചുകുട്ടികളുടെ ജീവൻ വെച്ച് കളിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കുട്ടിയുടെ സുരക്ഷ മുൻനിർത്തി പോലീസ് എത്രയും വേഗം പ്രതികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala, India | Jul 29, 2026