Public App Logo
Profile Picture

Prime News Kerala

@onlinepandalam
712Followers
0Following
എട്ട് മണിക്കൂർ പ്രതിഷേധം; രാഹുൽ ഗാന്ധിയെ പൊലീസ് വിട്ടയച്ചു|PRIME NEWS KERALA
അശ്വന്ത് കോക്കിന് വീണ്ടും തിരിച്ചടി; ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്|PRIME NEWS KERALA
ഈണങ്ങളിലൂടെ ഇന്നും ജീവിക്കുന്ന ബാബുക്ക… എം. എസ്. ബാബുരാജിന് ഓർമ്മപ്രണാമം|PRIME NEWS KERALA
കേരളം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്ക്? വിഹിതം വർധിപ്പിക്കണമെന്ന് അനൂപ് ജേക്കബ്|PRIME NEWS KERALA
ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി|PRIME NEWS KERALA
പ്രിയദർശിനി റൂട്ടുകളിൽ സ്വകാര്യ ബസുകൾ നിർത്തുന്നു? നവംബർ മുതൽ സർവീസ് പൂർണമായി നിലയ്ക്കുമെന്ന് മുന്നറിയിപ്പ്|PRIME NEWS KERALA
IAS തലപ്പത്ത് പോര്? മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; ദിവ്യ–അനുപമ ഭിന്നത ചർച്ചയിൽ!|PRIME NEWS KERALA
“ലഹരിക്കെതിരെ ഒരുമിച്ച്... അടൂരിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’|PRIME NEWS KERALA
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; 7 ജില്ലകൾക്ക് ജാഗ്രതാ നിർദേശം|PRIME NEWS KERALA
ട്രംപ് വീണ്ടും തുറന്നുപറഞ്ഞു; ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് എപ്പോഴും തയ്യാറെന്ന്|PRIME NEWS KERALA
വൈദ്യുതി ലൈനിന് മുകളിലൂടെ മരം റോഡിലേക്ക് വീണു; ഫയർഫോഴ്സ് എത്തി മുറിച്ചുമാറ്റി|PRIME NEWS KERALA
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദനം; പന്തളത്ത് നാല് പ്രതികൾ പിടിയിൽ|PRIME NEWS KERALA
കായികമേളയിലെ അപകടം മുതൽ പി.എം. ശ്രീ വരെ; നിലപാട് വ്യക്തമാക്കി മന്ത്രി എൻ. ഷംസുദ്ദീൻ|PRIME NEWS KERALA
അടൂർ പ്രകാശിന്റെ പരാതി; കോൺഗ്രസിൽ ഹൈക്കമാൻഡ് ഇടപെടൽ ശക്തം സർക്കാർ–പാർട്ടി ഏകോപന സമിതിക്ക് സാധ്യത|PRIME NEWS KERALA
പുസ്തകം വിൽക്കാനെന്ന പേരിൽ തുണിക്കടയിൽ; ഉടമയോട് മോശം പെരുമാറ്റം, മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ|PRIME NEWS KERALA
കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം; ഒടുവിൽ സൈബർ പൊലീസ് കേസ്|PRIME NEWS KERALA
ഭാര്യയോട് മോശമായി സംസാരിച്ചു; ഭർത്താവിന്റെ കൊട്ടേഷൻ; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ

ക്രിമിനൽ സംഘത്തിലെ പ്രധാനിയുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് പന്തളം തുമ്പമണിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി
ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ പന്തളം പോലീസിന്റെ പിടിയിൽ.
          ഇലവുംതിട്ട മുട്ടത്തുകോണം സ്വദേശി രാമൻചിറ എന്ന സ്ഥലത്ത് തടത്തിവിളയിൽ വീട്ടിൽ  ദീപക് ജോയ് ( 25 ), പ്രക്കാനം ചെന്നീർക്കര കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ സജു സജി (24) , പ്രക്കാനം കൈപ്പിലാൽ പാറമേലേതിൽ ജോമോൻ മാത്യു (30), ഇലവുംതിട്ട നെടിയകാല എന്ന സ്ഥലത്ത് കോട്ടൂർ പാറ തടത്തിൽ വീട്ടിൽ അഭിജിത്ത് സജി (21) എന്നിവരെയാണ് പന്തളം പോലീസ് അതിസാഹസികമായി പിടികൂടിയത്. 
           തുമ്പമൺ സ്വദേശി അജയൻ എന്ന യുവാവിനെയാണ് പ്രതികൾ സംഘം ചേർന്ന്  തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കഴിഞ്ഞമാസം 26ന് രാത്രി ഒരുമണിയോടെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉണർന്നുവന്ന് കാര്യം അന്വേഷിച്ച അജയന്റെ ഭാര്യയോട് ഇയാൾ ജോലി ചെയ്യുന്ന ഫാമിൽ ഒരാവശ്യമുണ്ടെന്ന് സംഘത്തിലെ ദീപക് എന്നയാൾ പറഞ്ഞിരുന്നു. ബൈക്കിൽ കയറ്റി കൊണ്ടു പോയശേഷം തുമ്പമൺ ജംഗ്ഷനിൽ വച്ച് മറ്റൊരു കാറിലേക്ക് ബലമായി പിടിച്ചു കയറ്റി ഒന്നാം പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.അവിടെ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും,   മാരകായുധങ്ങൾ ഉപയോഗിച്ച്  തല്ലിച്ചതക്കുകയും ചെയ്തു. മണിക്കൂറുകളോളം ഇവർ യുവാവിനെ മർദ്ദിച്ചു. ദീപക് ആയിരുന്നു ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് എന്ന് യുവാവ് പരാതിയിൽ പറയുന്നു. ക്രൂര മർദ്ദനത്തിനുശേഷം,പ്രതിയായ ദീപക്കിന്റെ വീട്ടിൽ മർദ്ദനമേറ്റ അജയൻ രാത്രി അതിക്രമിച്ചു കയറിയരീതിയിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. അവശനിലയിലായ യുവാവിനെ ഇവർ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാൽ കുടുംബത്തെ ആകെ അപായപ്പെടുത്തുമെന്ന് അജയനെ ഭീഷണിപ്പെടുത്തിയിരുന്നു.  പ്രധാന പ്രതിയായ ദീപക്ക് നാല് മാസംമുമ്പ് ജയിലിൽ ആയിരുന്ന സമയം ഇയാളുടെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിൻ്റെ പ്രതികാരത്തിലാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. അജയന് ദീപക്കിനെ മാത്രമേ കണ്ട് പരിചയമുണ്ടായിരുന്നുള്ളു.
         അജയൻ്റെ പരാതിയിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. പന്തളം സിഐ ബാബു കുറുപ്പിൻ്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച് ഒ എബിൻ പ്രസാദ് ,സിവിൽ പോലീസ് ഓഫീസർമാരായ എസ് അൻവർഷ, കൃഷ്ണലാൽ, ബി അരുൺ, ഒ അഖിൽ, വിജയ്, അനുപ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ചെറുതോണിയിൽ ഒളിവിൽ കഴിയുകയായിരുന്ന ദീപക്കിനെ അവിടെയെത്തി അതിസാഹസികമായി പന്തളം പോലീസ് കീഴടക്കുകയായിരുന്നു.
ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെ തിരിച്ചറിഞ്ഞത്. പ്രക്കാനത്തെ പ്രതികളിൽ ഒരാളുടെ വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ബാക്കി മൂവരേയും പിടികൂടിയത്. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായവർ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.
പന്തളത്ത് സ്ത്രീക്ക് നേരേ നഗ്നതാ പ്രദർശനം; കാളവണ്ടി യാത്ര സംഘത്തിലെ
സന്ന്യാസി പിടിയിൽ
ഭാര്യയോട് മോശമായി സംസാരിച്ചതിന്റെ പ്രതികാരമായി തുമ്പമൺ സ്വദേശി അജയനെ (49) തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാല് പേർ പിടിയിൽ. ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. ദീപക്കിന്റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കിയതടക്കമുള്ള ക്രൂരമായ പീഡനത്തിനാണ് അജയൻ ഇരയായത്. <nis:link nis:type=tag nis:id=keralanews nis:value=KeralaNews nis:enabled=true nis:link/>  <nis:link nis:type=tag nis:id=pathanamthitta nis:value=Pathanamthitta nis:enabled=true nis:link/> <nis:link nis:type=tag nis:id=pandalam nis:value=Pandalam nis:enabled=true nis:link/> <nis:link nis:type=tag nis:id=policearrest nis:value=PoliceArrest nis:enabled=true nis:link/>
ശ്രീലേഖ–രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച ഇന്ന്; രാജി വിവാദത്തിൽ നിർണായക നീക്കം|PRIME NEWS KERALA
വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു ;;Flydubai സഹപൈലറ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ |PRIME NEWS KERALA
വരകളിൽ തുടങ്ങി സിനിമയിലേക്കൊരു യാത്ര; ജാതിവേർതിരിവിനെ ചോദ്യം ചെയ്ത് ‘Rays of the Sun|PRIME NEWS KERALA
പാർട്ടി കാര്യങ്ങൾ പുറത്ത് പറയുന്നതിനോട് യോജിപ്പില്ല; കെ സി വേണുഗോപാൽ  KPCC പ്രസിഡന്റിനെക്കുറിച്ചും പ്രതികരണം|PRIME NEWS KERALA
ആന്റോ അഗസ്റ്റിൻ അബ്കാരി കേസ്; ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി|PRIME NEWS KERALA
അഭിപ്രായവ്യതാസമുള്ളവരെ ഇല്ലാണ്ടാക്കുന്ന പാർട്ടിയൊന്നുമല്ല;കെ .സി .വേണുഗോപാൽ |PRIME NEWS KERALA