പത്തനാപുരം: പത്തനാപുരത്ത് ചാരായവേട്ട; 55 കാരൻ അറസ്റ്റിൽ
പത്തനാപുരം പുന്നല ആയിരത്തുമൺ ഭാഗത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ 5.5 ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ ആയിരത്തുമൺ സ്വദേശി സുരേന്ദ്രനെ (55) അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.