ഉടുമ്പൻചോല: രാജാക്കാട് എൻ ആർ സിറ്റിയിലെ സ്കൂളിൽ വച്ച് രണ്ടാം ക്ലാസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു
രാജാക്കാട് സ്വദേശിനിയായ രണ്ടാം ക്ലാസുകാരിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്കൂളിലെ വരാന്തയിലും പരിസരത്തും തെരുവ് നായ്ക്കള്‍ കിടക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതരെയും, രാജാക്കാട് പഞ്ചായത്തിനെയും അറിയിച്ചിരുന്നു എന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. സ്കൂളിന്റെ കവാടം ഏതു സമയവും തുറന്നു കിടക്കുന്നതിനാല്‍ നായ്ക്കൂട്ടങ്ങള്‍ക്ക് സ്കൂളിനുള്ളില്‍ എത്താന്‍ കഴിയും. വിഷയത്തില്‍ അധികൃതര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.