അടൂര്‍: അടൂർ പഴകുളത്തും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷണം ഊർജിതം
അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. വെള്ള കാറിലെത്തിയ സ്ത്രീയും പുരുഷനുമാണ് കുട്ടികളെ സമീപിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.