നിലമ്പൂർ: ചാലിയാറിൽ വീണ്ടും നാശം വിതച്ച് കാട്ടാന, ഇടിവണ്ണ എച്ച് ബ്ലോക്കിലെ കൃഷി നശിപ്പിച്ചു
നിലമ്പൂർ ചാലിയാറിൽ വീണ്ടും കാട്ടാനആക്രമണം. ഇടിവണ്ണ എച്ച് ബ്ലോക്കിലെ ചുണ്ടക്കാട്ടിൽ ബ്രിജേഷിന്റെ കൃഷിയിടത്തിലാണ് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചത്.കൃഷിയിടത്തിന്റെ അതിർത്തിയിൽ കെട്ടിയിരുന്ന സംരക്ഷണഭിത്തി തകർത്താണ് കൃഷിയിടത്തിൽ കയറി വ്യപകമായി കൃഷി നശിപ്പിച്ചത്. 50 ഓളം നേന്ത്രവാഴകളും. കമുകുകളുമുൾപ്പെടെ നശിപ്പിച്ചു. കല്ലുണ്ട വനമേഖലയിൽ നിന്നുമാണ് രാത്രിയായാൽ കാട്ടാനകൾ കൂട്ടതോടെ. ഓക്കാട്. ഇടിവണ്ണ എച്ച്. ബ്ലോക്ക് ഭാഗങ്ങളിലേക്ക് എത്തുന്നത്.